Asianet News MalayalamAsianet News Malayalam

മൂന്ന് രാജ്യങ്ങളില്‍ നിന്ന് ദുബൈയിലെത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന ഒഴിവാക്കി

ദുബൈയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ജിഡിആര്‍എഫ്എ അനുമതി ആവശ്യമില്ലെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

Covid  PCR test on arrival will no longer required to enter dubai from three countries
Author
Dubai - United Arab Emirates, First Published Sep 4, 2021, 2:53 PM IST

ദുബൈ: ഒമാന്‍, ഓസ്ട്രിയ, മാലദ്വീപ് എന്നിവിടങ്ങളില്‍ നിന്ന് ദുബൈയിലെത്തുന്നവര്‍ക്ക് വിമാനത്താവളത്തിലെ കൊവിഡ് പരിശോധന ഒഴിവാക്കിയതായി എമിറേറ്റ്‌സ് എയര്‍ലൈന്‍. ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സെപ്തംബര്‍ നാലു മുതല്‍ ദുബൈ വിമാനത്താവളത്തില്‍ കൊവിഡ് പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ വെബ്‌സൈറ്റില്‍ അറിയിച്ചു. 

ദുബൈയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ജിഡിആര്‍എഫ്എ അനുമതി ആവശ്യമില്ലെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. ഈ സര്‍ട്ടിഫിക്കറ്റില്‍ ക്യൂ ആര്‍ കോഡും നിര്‍ബന്ധമാണ്. 
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios