കൊവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിന്റെഭാഗമായി ആരോഗ്യ മന്ത്രാലയമാണ് ഓഗസ്റ്റ് 5-11 വരെയുള്ള കാലയളവിലെ പ്രധാന വിവരങ്ങള്‍ പുറത്തുവിട്ടത്.

മനാമ: ബഹ്‌റൈനില്‍ കൊവിഡ് പോസിറ്റീവായ 28 വയസ്സുള്ള പ്രവാസിയില്‍ നിന്ന് രോഗം ബാധിച്ചത് 12 സഹപ്രവര്‍ത്തകര്‍ക്ക്. നാല് വ്യത്യസ്ത താമസസ്ഥലങ്ങളില്‍ കഴിയുന്നവരാണ് ഇവര്‍.

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിന്റെഭാഗമായി ആരോഗ്യ മന്ത്രാലയമാണ് ഓഗസ്റ്റ് 5-11 വരെയുള്ള കാലയളവിലെ പ്രധാന വിവരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം കഴിഞ്ഞ ആഴ്ചയില്‍ ശരാശരി പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 119 ആയി ഉയര്‍ന്നു. ഇതിന് മുമ്പത്തെ ആഴ്ച 110 ആയിരുന്നു. ആകെ 834 കേസുകളാണ് കഴിഞ്ഞ ആഴ്ചയില്‍ റിപ്പോര്‍ട്ട്ചെയ്തത്. റിപ്പോര്‍ട്ട് ചെയ്ത 715 പ്രാദേശിക കേസുകളില്‍ 318 പേര്‍ പ്രവാസികളും 516 പേര്‍ സ്വദേശികളുമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona