Asianet News MalayalamAsianet News Malayalam

ഖത്തറില്‍ കൊവിഡ് മുക്തരുടെ എണ്ണം ഉയരുന്നു

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 46 പേര്‍ സ്വദേശികളും 31 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്.

covid recoveries increased in qatar on october 4
Author
Doha, First Published Oct 4, 2021, 11:40 PM IST

ദോഹ: ഖത്തറില്‍ 77 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 144 പേര്‍ കൂടി രോഗമുക്തി നേടി. ആകെ 235,303 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 46 പേര്‍ സ്വദേശികളും 31 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 606 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 236,990 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 1,081 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 24,397 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 2,687,715 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ടുപേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. 42 പേരാണ് ആകെ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 

Follow Us:
Download App:
  • android
  • ios