മരണസംഖ്യയുടെ കാര്യത്തിലും ആശ്വാസമുണ്ട്. രാജ്യത്താകെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാല് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ രോഗം  സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 372410 ആയി.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുകയും രോഗബാധിതരില്‍ സുഖം പ്രാപിക്കുന്നവരുടെ എണ്ണം ഉയരുകയും ചെയ്യുന്നു. രാജ്യത്തെ സംബന്ധിച്ചിടത്തോളം ആശ്വാസം നല്‍കുന്ന കണക്കാണ് പുതുതായി പുറത്തുവന്നത്. 337 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. എന്നാല്‍ 356 രോഗികള്‍ സുഖം പ്രാപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മരണസംഖ്യയുടെ കാര്യത്തിലും ആശ്വാസമുണ്ട്. രാജ്യത്താകെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാല് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 372410 ആയി. ഇതില്‍ 363303 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6428 ആയി. 2679 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. അതില്‍ 456 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.6 ശതമാനം ആയി. മരണനിരക്ക് 1.7 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍: റിയാദ് 161, കിഴക്കന്‍ പ്രവിശ്യ 72, മക്ക 46, അല്‍ഖസീം 11, ഹാഇല്‍ 10, അല്‍ജൗഫ് 7, വടക്കന്‍ അതിര്‍ത്തി മേഖല 7, മദീന 5, അസീര്‍ 5, ജീസാന്‍ 4, നജ്‌റാന്‍ 4, അല്‍ബാഹ 3, തബൂക്ക് 2.