റിയാദ്: സൗദി അറേബ്യക്ക് ആശ്വാസം പകര്‍ന്ന് പുതുതായി കൊവിഡ് ബാധിക്കുന്നവരേക്കാള്‍ രോഗമുക്തരുടെ എണ്ണം മുകളിലായി. ആരോഗ്യമന്ത്രാലയം വ്യാഴാഴ്ച്ച പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം പുതുതായി 1055 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ 1086 പേരാണ് സുഖം പ്രാപിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 11 പേര്‍ കൂടി മരിച്ചു.

രാജ്യത്ത് ഇതുവരെ അകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,09,093 ആയി. ഇതില്‍ 3,92,448 പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 6,869 ആയി. 9,776 പേര്‍ രോഗബാധിതരായി രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 1,182 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില ഭേദമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 468, മക്ക 206, കിഴക്കന്‍ പ്രവിശ്യ 166, മദീന 41, അസീര്‍ 35, ജീസാന്‍ 29, ഹായില്‍ 24, തബൂക്ക് 21, അല്‍ഖസീം 21, വടക്കന്‍ അതിര്‍ത്തി മേഖല 12, അല്‍ബാഹ 12, നജ്റാന്‍ 11, അല്‍ജൗഫ് 9.

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി