റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് മുക്തി വളരെ ആശ്വാസകരമായ നിരക്കിലേക്കുയര്‍ന്നു. രോഗബാധിതരില്‍ രണ്ടര ശതമാനം മാത്രമേ ഇനി ചികിത്സയില്‍ ബാക്കിയുള്ളൂ. ശനിയാഴ്ച 239 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ഇതുവരെ രോഗത്തില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം 350347 ആയി. പുതുതായി 166 പേര്‍ക്കാണ്  രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 359749 ആയി.

കൊവിഡ് മൂലമുള്ള 13 മരണങ്ങളാണ് രാജ്യത്ത് വിവിധയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്.  ഇതോടെ ആകെ മരണസംഖ്യ 6036 ആയി. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. കൊവിഡ് ബാധിതരായി ഇനി ബാക്കിയുള്ളത് 3366 പേര്‍ മാത്രം. ഇതില്‍ 517 പേര്‍  മാത്രമാണ് ഗുരുതരാവസ്ഥയില്‍. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ് തികരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 60, മക്ക 34, മദീന 23, കിഴക്കന്‍ പ്രവിശ്യ 22, അസീര്‍  7, ഖസീം 6, തബൂക്ക് 4, അല്‍ജൗഫ് 3, വടക്കന്‍ അതിര്‍ത്തി മേഖല 3, നജ്‌റാന്‍ 2, ജീസാന്‍ 1, ഹാഇല്‍ 1.