പുതുക്കിയ സമയക്രമം അനുസരിച്ച്  വൈകുന്നേരം ആറ്  മണി മുതല്‍ പിറ്റേദിവസം പുലര്‍ച്ചെ അഞ്ചു മണി വരെയായിരിക്കും രാത്രി യാത്രാവിലക്ക് ഉണ്ടാവുക.

മസ്‌കറ്റ്: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ പ്രഖ്യാപിച്ച ‍ രാത്രി സഞ്ചാര വിലക്കിന്റെ‍‍ സമയക്രമത്തില്‍ മാറ്റം വരുത്തി ഒമാന്‍ സുപ്രീം കമ്മറ്റി ഇന്ന് പ്രസ്താവന പുറത്തിറക്കി. പുതുക്കിയ സമയക്രമം അനുസരിച്ച് വൈകുന്നേരം ആറ് മണി മുതല്‍ പിറ്റേദിവസം പുലര്‍ച്ചെ അഞ്ചു മണി വരെയായിരിക്കും രാത്രി യാത്രാവിലക്ക് ഉണ്ടാവുക.

രാത്രി ഒന്‍പതു മണി മുതല്‍ വെളുപ്പിന് നാല് മണി വരെ ആയിരുന്നു നേരത്തെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ രാത്രി യാത്രാ വിലക്ക് നിലനിന്നിരുന്നത്. ഏപ്രില്‍ 17 മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ പുതുക്കിയ സമയ ക്രമം തുടരുമെന്ന് ഒമാന്‍ സുപ്രീം കമ്മറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു.