Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം അഞ്ചുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിൽ

ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,19,934 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 2,95,842ഉം ആയി. നിലവിൽ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 20,041 ആയി കുറഞ്ഞു.

covid spread in saudi arabia touches the lowest number in the last five years
Author
Riyadh Saudi Arabia, First Published Sep 5, 2020, 8:22 PM IST

റിയാദ്: സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. ശനിയാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനിനെ രേഖപ്പെടുത്തിയ കൊവിഡ് ബാധിതരുടെ എണ്ണം 791 മാത്രമാണ്. 779 രോഗബാധിതർ സുഖം പ്രാപിക്കുകയും ചെയ്തു. എന്നാൽ മരണ നിരക്ക് അൽപം ഉയർന്നു. 34 പേരുടെ മരണം കൂടി ശനിയാഴ്ച രേഖപ്പെടുത്തിയതോടെ ആകെ മരണസംഖ്യ 4049 ഉം രാജ്യത്തെ മരണനിരക്ക് 1.3 ശതനമാവുമായി. 

ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,19,934 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 2,95,842ഉം ആയി. നിലവിൽ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 20,041 ആയി കുറഞ്ഞു. ഇവരിൽ 1470 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ രോഗമുക്തി നിരക്ക് 92.5 ശതമാനമായി. 

റിയാദ് 2, ജിദ്ദ 5, മക്ക 5, ഹുഫൂഫ് 3, ത്വാഇഫ് 1, ഖമീസ് മുശൈത്ത് 1, ബുറൈദ 1, അബഹ 5, ഹഫർ അൽബാത്വിൻ 2, ജീസാൻ 1, ബെയ്ഷ് 1, മഹായിൽ 1, സബ്യ 1, അൽനമാസ് 1, ഖുൽവ 1, റഫ്ഹ 2, അൽഅർദ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്. ശനിയാഴ്ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ജിദ്ദയിലാണ്, 65. മദീന 64, ദമ്മാം 46, ഹുഫൂഫ് 44, റിയാദ് 38, മുബറസ് 31, മക്ക 31, ഖത്വീഫ് 27, യാംബു 24, ജുബൈൽ 24, ജുബൈൽ 20, ഹാഇൽ 19 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ 50,010 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതോടെ രാജ്യത്ത് ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 5,364,471 ആയി.

Follow Us:
Download App:
  • android
  • ios