Asianet News MalayalamAsianet News Malayalam

പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് പരിശോധന സൗജന്യമെന്ന് കുവൈത്ത്

രാജ്യത്ത് പി.സി.ആര്‍ പരിശോധന നടത്തുന്ന എല്ലാ സ്ഥാപങ്ങളും കൃത്യമായ അംഗീകാരത്തോടെയും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായുമാണ് പ്രവര്‍ത്തിക്കുന്നത്. 

covid test free in government facilities for expatriates and citizens in kuwait
Author
Kuwait City, First Published Jul 25, 2020, 12:55 PM IST

കുവൈത്ത് സിറ്റി: രാജ്യത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് പരിശോധന സൗജന്യമാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക നടപടികളുടെ ഭാഗമായി വ്യാപക പരിശോധനകള്‍ നടത്താനാണ് അധികൃതരുടെ തീരുമാനം. രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ സമ്പര്‍ക്കം പരിശോധിച്ച് രോഗവ്യാപന നിരക്ക് ഉള്‍പ്പെടെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് പി.സി.ആര്‍ പരിശോധന നടത്തുന്ന എല്ലാ സ്ഥാപങ്ങളും കൃത്യമായ അംഗീകാരത്തോടെയും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായുമാണ് പ്രവര്‍ത്തിക്കുന്നത്. ഏഴ് ലബോറട്ടറികള്‍ പുതിയതായി അംഗീകാരത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇവയില്‍ ഒരെണ്ണത്തിന് ഇതിനോടകം അനുമതി നല്‍കിയതായും അധികൃതര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ അധിക ചാര്‍ജ് ഈടാക്കുന്നുണ്ടോയെന്ന് മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തുടനീളം നിശ്ചിത നിരക്കില്‍ തന്നെ പരിശോധന നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് താങ്ങാനാവുന്ന നിരക്കാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.

Follow Us:
Download App:
  • android
  • ios