Asianet News MalayalamAsianet News Malayalam

ഒമാനില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകര്‍ക്കുള്ള വാക്സിന്‍ ക്യാമ്പയിന്‍ ആരംഭിച്ചു

വാക്‌സിനേഷന്റെ ആദ്യ ഡോസ് വടക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നല്‍കുമെന്ന് വടക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ്  ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാകുന്നുണ്ട്.

covid vaccine campaign started for health workers in private sector in oman
Author
Muscat, First Published Jun 7, 2021, 9:24 AM IST

മസ്‌കറ്റ്: ഒമാനിലെ വടക്കന്‍ ബാത്തിനാ ഗവര്‍ണറേറ്റിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകര്‍ക്കായുള്ള കൊവിഡ് 19 വാക്‌സിന്‍ ക്യാമ്പയിന്‍ ആരംഭിച്ചു. വാക്‌സിനേഷന്റെ ആദ്യ ഡോസ് വടക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നല്‍കുമെന്ന് വടക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ്  ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാകുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios