റിയാദ്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദി അറേബ്യയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി. കര്‍ഫ്യൂ നീട്ടിയതായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. 

മാര്‍ച്ച് 22 നാണ് 21 ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇതാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്. എല്ലാവരുടെയും സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിന് രാജാവിന്റെ നിര്‍ദ്ദേശം പാലിക്കണമെന്നും നേരത്തെ വിവിധ നഗരങ്ങളിലും പ്രദേശങ്ങളിലും പ്രഖ്യാപിച്ച നിയന്ത്രണങ്ങളും 13 പ്രവിശ്യകളിലെ യാത്രാ നിയന്ത്രണങ്ങളും തുടരുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.