ഷഹീന്‍ ചുഴലിക്കാറ്റ് ദുര്‍ബലപ്പെട്ട് ന്യൂനമര്‍ദ്ദമായി മാറി തെക്കോട്ട് നീങ്ങുകയാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അബുദാബി: ഷഹീന്‍ ചുഴലിക്കാറ്റിന്റെ(cyclone Shaheen) സ്വാധീനം യുഎഇയില്‍(UAE) അവസാനിച്ചതായി നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി(എന്‍സിഇഎംഎ) തിങ്കളാഴ്ച അറിയിച്ചു. ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന അടിയന്തര സാഹര്യങ്ങളെ നേരിടാന്‍ ഫെഡറല്‍, പ്രാദേശിക അധികൃതര്‍ പൂര്‍ണ സജ്ജമാണ്. 

Add Asianetnews as a Preferred SourcegooglePreferred

ഷഹീന്‍ ചുഴലിക്കാറ്റ് ദുര്‍ബലപ്പെട്ട് ന്യൂനമര്‍ദ്ദമായി മാറി തെക്കോട്ട് നീങ്ങുകയാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. യുഎഇയുടെ ചില ഭാഗങ്ങളില്‍ മഴയും, ഉയര്‍ന്ന തിരമാലകളും ശക്തമായ പൊടിക്കാറ്റും ഉണ്ടായി. ഒമാന്‍ കടലില്‍ നിന്ന് 8-9 അടി ഉയരത്തില്‍ തിരമാലകളുയരുകയും കടല്‍ പരുക്കനാകുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് അഞ്ച് അടി ഉയരെ തിരമാലകള്‍ എത്തി. അറേബ്യന്‍ 5-7 അടി ഉയരത്തിലാണ് തിരമാലകള്‍. അധികൃതരുടെ അറിയിപ്പുകള്‍ പിന്തുടരാനും ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ അറിയിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Scroll to load tweet…