യുഎഇയില്‍ 58 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 84 പേര്‍ രോഗമുക്തരായി. രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളില്ലെന്ന് ആരോഗ്യ - പ്രതിരോധ മന്ത്രാലയം.

അബുദാബി: യുഎഇയിൽ ഇന്ന് 58 പേർക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ഈ വര്‍ഷം ഇതാദ്യമായാണ് പ്രതിദിന കൊവിഡ് കേസുകള്‍ അറുപതില്‍ താഴെയെത്തുന്നത്. ഇന്നലെ 60 പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലായിരുന്ന 84 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചുള്ള മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

പുതിയതായി നടത്തിയ 2,13,168 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 10.1 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 741,976 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 736,862 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,146 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 2,968 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

Scroll to load tweet…