ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,87,292 ആയി. ഇവരില്‍ 3,76,203 പേര്‍ക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6,637 ആയി.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം 500ന് മുകളില്‍. ഇന്ന് 510 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തലസ്ഥാനമായ റിയാദില്‍ ഇന്നും 200 ന് മുകളിലാണ് രോഗികള്‍. 24 മണിക്കൂറിനിടെ 372 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഏഴ് പേര്‍ കൂടി മരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,87,292 ആയി. ഇവരില്‍ 3,76,203 പേര്‍ക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6,637 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 4452 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 630 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകള്‍: റിയാദ് 213, കിഴക്കന്‍ പ്രവിശ്യ 94, മക്ക 79, വടക്കന്‍ അതിര്‍ത്തി മേഖല 20, മദീന 20, ഹായില്‍ 19, അല്‍ഖസീം 18, അസീര്‍ 14, തബൂക്ക് 10, ജിസാന്‍ 7, അല്‍ബാഹ 6, അല്‍ജൗഫ് 5, നജ്റാന്‍ 5.