ഓപ്പറേഷന്‍ റൂമില്‍ വിവരം ലഭിച്ച ഉടന്‍ തന്നെ പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക്‌സ് മെഡിസിന്‍ വിഭാഗത്തിന് കൈമാറി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശിയുടെ മൃതദേഹം വീടിനുള്ളില്‍ നിന്ന് കണ്ടെത്തി. സ്വദേശിയുടെ ബന്ധുക്കളാണ് ഹവല്ലിയിലെ വീടിനുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഓപ്പറേഷന്‍ റൂമില്‍ വിവരം ലഭിച്ച ഉടന്‍ തന്നെ പൊലീസും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക്‌സ് മെഡിസിന്‍ വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona