Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

സ്ഥിരമായി കഴിക്കുന്ന രക്തസമ്മർദത്തിനുള്ള ഗുളിക ലോക് ഡൗൺ മൂലം കിട്ടാതെ വരികയും 10 ദിവസം മുമ്പ്​ രക്തസമ്മർദം ഉയർന്ന്​  താമസസ്ഥലത്ത് കുഴഞ്ഞ് വീഴുകയുമായിരുന്നു. 

dead body of keralite expatriate who died in saudi arabia buried on eid day
Author
Riyadh Saudi Arabia, First Published May 26, 2020, 10:46 PM IST

റിയാദ്: കഴിഞ്ഞ ദിവസം മരിച്ച ചങ്ങനാശ്ശേരി തെങ്ങണ സ്വദേശി മറ്റപ്പുരയിടം കനി റാവുത്തറുടെ മകൻ നാസർ കനി റാവുത്തരുടെ (ഇളയ കുഞ്ഞ്, 56) മൃതദേഹം റിയാദിൽ ഖബറടക്കി. പെരുന്നാൾ ദിവസം രാവിലെ റിയാദിലെ ഉമ്മുൽ ഹമാം മഖ്‍ബറയിലാണ്​ മറവുചെയ്തത്​. 22 വർഷമായി റിയാദിലെ അഡ്വാൻസ് ഫിനാൻഷ്യൽ കൺസൽട്ടൻറ്​ കമ്പനിയിൽ ജീവനക്കാരനായിരുന്നു. 

സ്ഥിരമായി കഴിക്കുന്ന രക്തസമ്മർദത്തിനുള്ള ഗുളിക ലോക് ഡൗൺ മൂലം കിട്ടാതെ വരികയും 10 ദിവസം മുമ്പ്​ രക്തസമ്മർദം ഉയർന്ന്​  താമസസ്ഥലത്ത് കുഴഞ്ഞ് വീഴുകയുമായിരുന്നു. അബോധാവസ്ഥയിൽ റിയാദിലെ സുലൈമാൻ ഹബീബ് ആശുപത്രിയിൽ പ്രവേശിപ്പിച്ച്​ 10 ദിവസം വെൻറിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ കഴിഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെ രോഗം മൂർഛിച്ചതിനെ തുടർന്ന് ദാറുൽ ശിഫ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വെച്ച്​ മരണം സംഭവിക്കുകയുമായിരുന്നു. 

ചങ്ങനാശ്ശേരിയാണ് നാടെങ്കിലും ഇപ്പോൾ സ്ഥിരതാമസം പത്തനംതിട്ടയിലാണ്. ഭാര്യ: ഷാഹിദ. ഏക മകൾ അഷ്ന. ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ അൻസാർ ചങ്ങനാശ്ശേരി, ഹുസൈൻ താന്നിമൂട്ടിൽ, നാസറിന്റെ ബന്ധുവായ ഹൻഷാദ് ഹസൻ എന്നിവരാണ്​ നാസറിന്റെ ചികിത്സയ്ക്കും മയ്യിത്ത് പരിപാലനത്തിനും മറ്റ് നടപടിക്രമങ്ങൾക്കും നേതൃത്വം നൽകിയത്​.

Follow Us:
Download App:
  • android
  • ios