20 വർഷമായി ജിദ്ദയിൽ സ്വകാര്യ പൗൾട്രി ഫാം കമ്പനിയിൽ ഡ്രൈവറായ ഇദ്ദേഹം കഴിഞ്ഞ മാസം 23-ാം തീയതിയാണ് മരിച്ചത്.
റിയാദ്: കൊവിഡ് ബാധിച്ചു മരിച്ച മലയാളിയുടെ മൃതദേഹം സൗദി അറേബ്യയിൽ സംസ്‍കരിച്ചു. കൊല്ലം ഓടനാവട്ടം പുത്തൻവിള വീട്ടിൽ ലൂക്ക് ജോർജിന്റെ (52) മൃതദേഹമാണ് ജിദ്ദയിലെ ശ്മശാനത്തിൽ സംസ്കരിച്ചത്. 20 വർഷമായി ജിദ്ദയിൽ സ്വകാര്യ പൗൾട്രി ഫാം കമ്പനിയിൽ ഡ്രൈവറായ ഇദ്ദേഹം കഴിഞ്ഞ മാസം 23-ാം തീയതിയാണ് മരിച്ചത്. കൊല്ലം കാരംകോട് പുത്തൻവിള വീട്ടിൽ പരേതരായ ജോർജ് ലൂക്കിന്റെയും ചിന്നമ്മയുടെയും മകനാണ്. ഭാര്യ: ബിജി ലൂക്ക്, മകൻ: ലിബിൻ.
Add Asianetnews as a Preferred Source

