കുവൈത്ത് സിറ്റി: ജഹ്റയില്‍ കാണാതായിരുന്ന ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന വീടിന് മുകളിലെ വാട്ടര്‍ ടാങ്കില്‍ നിന്നാണ് പൊലീസ് അധികൃതര്‍ മൃതേദഹം കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ആറ് വയസുകാരിയെ കാണാതായത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ അറിയിപ്പ് നല്‍കിയിരുന്നു. വെള്ളിയാഴ്‍ച വൈകുന്നേരം 5.30 മുതല്‍ കുട്ടിയെ കാണാനില്ലെന്നായിരുന്നു അറിയിച്ചിരുന്നത്. കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം ബന്ധപ്പെട്ട വകുപ്പുകള്‍ ഊര്‍ജിതമായി തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.