തെക്കന്‍ അല്‍ വുകൈറിലെ അല്‍ ഖാരാ ഏരിയയില്‍ നിന്ന് മൂന്ന് ദിവസം മുമ്പാണ് യുവാവിനെ കാണാതായത്.

ദോഹ: ഖത്തറില്‍ ദിവസങ്ങളായി കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. സൗത്ത് അല്‍ വുകൈറില്‍ കാണാതായ യുവാവിന്റെ മൃതദേഹമാണ് അധികൃതര്‍ കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസം രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തെക്കന്‍ അല്‍ വുകൈറിലെ അല്‍ ഖാരാ ഏരിയയില്‍ നിന്ന് മൂന്ന് ദിവസം മുമ്പാണ് യുവാവിനെ കാണാതായത്. തുടര്‍ന്ന് ഒരു സംഘം ചെറുപ്പക്കാരുടെ സഹകരണത്തോടെ അധികൃതര്‍ സ്ഥലത്ത് തെരച്ചില്‍ നടത്തുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona