അപകടത്തിൽ കാനഡ സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയും മരിച്ചിരുന്നു. കാനഡയിൽ പ്രൈവറ്റ് ഫ്ലയിംഗ് ലൈസൻസുള്ള ശ്രീഹരി കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസിന് വേണ്ടിയുള്ള പരിശീലനത്തിനിടെ ആണ് മറ്റൊരു വിമാനത്തിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
ടൊറന്‍റോ: കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ 8.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
വൈകിട്ട് നാല് മണിക്ക് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ ആണ് സംസ്കാരം. കാനഡ മാനിടോബയിൽ റ്റൈൻബാക് സൗത്ത് എയർപോർട്ടിന് സമീപമാണ് കഴിഞ്ഞ ജൂലൈ 8ന് അപകടമുണ്ടായത്. തൃപ്പൂണിത്തുറ ന്യൂ റോഡിലെ കൃഷ്ണ എൻക്ലേവിൽ സെൻട്രൽ ബാങ്ക് ഉദ്യോഗസ്‌ഥനായ സുകേഷിന്‍റെയും യുഎസ്‌ടി ഗ്ലോബൽ ഉദ്യോഗസ്‌ഥ ദീപയുടെയും മകനാണ് 23 വയസ്സുകാരനായ ശ്രീഹരി. അപകടത്തിൽ കാനഡ സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയും മരിച്ചിരുന്നു. കാനഡയിൽ പ്രൈവറ്റ് ഫ്ലയിംഗ് ലൈസൻസുള്ള ശ്രീഹരി കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസിന് വേണ്ടിയുള്ള പരിശീലനത്തിനിടെ ആണ് മറ്റൊരു വിമാനത്തിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
കാനഡയിലെ മാനിടോബയിൽ സ്റ്റൈൻ ബാക് സൗത്ത് എയർപോട്ടിന് സമീപം ജൂലൈ ഒമ്പത് ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 8.45നായിരുന്നു അപകടം. തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരിയും കാനഡ സ്വദേശി സാവന്ന മെയ് റോയ്സുമാണ് മരിച്ചത്. റൺവേയിലേക്ക് പറന്നിറങ്ങി പൊടുന്നനെ വീണ്ടും പറന്നുയരുന്നതിനുള്ള പരിശീലനത്തിനിടെയാണ് വിമാന അപകടം ഉണ്ടായത്. ഹാർവ്സ് എയർ പൈലറ്റ് ട്രെയിനിങ് സ്കൂളിൽ ഇരുവരും പഠിച്ചിരുന്നത്.പൈലറ്റുമാർ മാത്രമാണ് രണ്ട് സെസ്‌ന വിമാനങ്ങളിലും ഉണ്ടായിരുന്നത്. കൂട്ടിയിടിച്ച വിമാനങ്ങൾ എയർ സ്ട്രിപ്പിന് 400 മീറ്റർ അകലെ പാടത്ത് തകർന്നു വീണു.ആശയ വിനിമയ സംവിധാനത്തിലെ പിഴവാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
