അതേസമയം സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും എത്തുന്ന ഉപഭോക്താക്കള്‍ക്കും ഒക്ടോബര്‍ 14ന് ശേഷം കൊവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമാണ്. 

മസ്‍കത്ത്: ഒമാനിലെ പൊതു - സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അടുത്ത മാസം മുതല്‍ ജോലി സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ കൊവിഡ് വാക്സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിരിക്കേണ്ടത് നിര്‍ബന്ധമാക്കി. വാക്സിനെടുക്കാനുള്ള സമയപരിധി സെപ്‍തംബര്‍ 30 വരെയാക്കിയാണ് ദീര്‍ഘിപ്പിച്ച് നല്‍കിയിരിക്കുന്നത്.

അതേസമയം സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും എത്തുന്ന ഉപഭോക്താക്കള്‍ക്കും ഒക്ടോബര്‍ 14ന് ശേഷം കൊവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമാണ്. ഈ തീയ്യതിക്ക് മുമ്പ് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവര്‍ക്ക് മാത്രമേ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കാനാവൂ എന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു.