2022 ഫെബ്രുവരി 16 നകം നിലവിൽ ബിനാമി ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ യഥാർത്ഥ ഉടമസ്ഥനെ വെളിപ്പെടുത്തി നിയമലംഘനം ഒഴിവാക്കി സ്റ്റാറ്റസ് ശരിയാക്കണം. ഇല്ലെങ്കില്‍ ശിക്ഷാനടപടികള്‍ നേരിടണം.
റിയാദ്: സൗദിയിൽ ബിനാമി ബിസിനസ് നിയമവിരുദ്ധമായിരിക്കെ നിലവിൽ അതിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് നിയമലംഘനം ഒഴിവാക്കാനും ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനും നിയമാനുസൃതരായി ബിസിനസ് തുടരാനും അനുവദിച്ച സാവകാശം ആറ് മാസം കൂടി നീട്ടി. നേരത്തെ അനുവദിച്ച കാലാവധി നാളെ (ആഗസ്റ്റ് 23) അവസാനിരിക്കെയാണ് ആറു മാസം കൂടി സമയം അധികം നല്‍കിയതായി വാണിജ്യമന്ത്രാലയം അറിയിച്ചത്.
2022 ഫെബ്രുവരി 16 നകം നിലവിൽ ബിനാമി ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ യഥാർത്ഥ ഉടമസ്ഥനെ വെളിപ്പെടുത്തി നിയമലംഘനം ഒഴിവാക്കി സ്റ്റാറ്റസ് ശരിയാക്കണം. ഇല്ലെങ്കില്‍ ശിക്ഷാനടപടികള്‍ നേരിടണം. റീട്ടെയില്‍ ഹോള്‍സെയില്‍, കോണ്‍ട്രാക്ടിംഗ്, ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ്, ഉല്‍പാദനം, ഗതാഗതം, വെയര്‍ഹൗസിംഗ്, മറ്റ് സേവനപ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളിലാണ് പ്രധാനമായും പദവി ശരിയാക്കാനുള്ളത്.
സൗദി പൗരനും വിദേശിയും ബിസിനസില്‍ പങ്കാളിയാകല്‍, വിദേശിയുടെ പേരില്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്യല്‍, പുതിയ പങ്കാളിയെ ചേര്‍ത്ത് സൗദി പൗരന്‍ ബിസിനസ് തുടരല്‍, സ്ഥാപനത്തിന്റെ ക്രയവിക്രയം സൗദി പൗരന്‍ ഏറ്റെടുക്കല്‍, വിദേശി പൗരന് പ്രീമിയം ഇഖാമ ലഭ്യമാക്കല്‍, വിദേശി ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടല്‍ എന്നിങ്ങനെയാണ് സ്റ്റാറ്റസ് ശരിയാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍.
