മിശ്‍അല്‍ ബിന്‍ നാസര്‍ എന്നയാണ് വാക്കുതര്‍ക്കത്തിനിടെ യുവാവിനെ വെടിവെച്ചു കൊന്നത്. 

റിയാദ്: സൗദി അറേബ്യയില്‍ കൊലപാതകക്കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുഹമ്മദ് ബിന്‍ മനാഹി എന്ന സ്വദേശി യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ നടപ്പാക്കിയത്. മിശ്‍അല്‍ ബിന്‍ നാസര്‍ എന്നയാണ് വാക്കുതര്‍ക്കത്തിനിടെ യുവാവിനെ വെടിവെച്ചു കൊന്നത്. പ്രതിയും സൗദി പൗരനാണ്. കഴിഞ്ഞ ദിവസം റിയാദിലാണ് ഇയാളുടെ വധശിക്ഷ നടപ്പാക്കിയത്.