ആകെ മരണസംഖ്യ 1,674 ആയി. നിലവിൽ 13,015 പേരാണ് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു.1,059 പേർക്കാണ് വ്യാഴാഴ്ച പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 1,265 പേർ കൂടി രോഗമുക്തരായി. കൊവിഡ് ബാധിച്ച് അഞ്ചു പേർ കൂടി മരിച്ചു.
ഇതോടെ കുവൈത്തിൽ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2, 89,243
ആയി. 2, 74,554 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ആകെ മരണസംഖ്യ 1,674 ആയി. നിലവിൽ 13,015 പേരാണ് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നത്. ഇവരിൽ 197 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
