Asianet News MalayalamAsianet News Malayalam

മിന്നൽ പരിശോധനയിൽ കുടുങ്ങി, നിയമം പാലിച്ചില്ല; ഹെല്‍ത്ത് സെന്‍ററിനെതിരെ കടുത്ത നടപടി, 2 കോടി രൂപ പിഴ

രേഖകളില്‍ കൃത്രിമം നടത്തിയതായി സംശയിക്കുന്ന സാഹചര്യത്തില്‍ സെന്‍ററിലെ ചില ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

Dh 1 million fine imposed on health center which violates rules
Author
First Published Feb 5, 2024, 1:14 PM IST

അബുദാബി: ആരോഗ്യ മാനദണ്ഡങ്ങള്‍ ലംഘിച്ച സ്ഥാപനത്തിനെതിരെ കര്‍ശന നടപടിയെടുത്ത് അബുദാബി ആരോഗ്യ വകുപ്പ്. വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹെല്‍ത്ത് സെന്‍ററിന് 10 ലക്ഷം (2 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിര്‍ഹമാണ് പിഴ ചുമത്തിയത്. 

രേഖകളില്‍ കൃത്രിമം നടത്തിയതായി സംശയിക്കുന്ന സാഹചര്യത്തില്‍ സെന്‍ററിലെ ചില ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഹെല്‍ത്ത് സെന്‍ററിന്‍റെ എല്ലാ ശാഖകകളിലും ദന്ത ചികിത്സ നിര്‍ത്തിവെക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. ഇതിന് പുറമെ വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയ എട്ട് ഹെല്‍ത്ത് സെന്‍ററുകള്‍, നാല് പരിചരണ കേന്ദ്രങ്ങള്‍, ഒരു ഡെന്‍റല്‍ ക്ലിനിക്, ഒക്യുപേഷനല്‍ മെഡിസിന്‍ സെന്‍റര്‍, ലബോറട്ടറി, മെഡിക്കല്‍ സെന്‍റര്‍ എന്നിവ അടച്ചുപൂട്ടാനും ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. 

Read Also - പ്രവാസികൾക്ക് തിരിച്ചടി; സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക്, 23,000 തൊഴിലുകൾ കൂടി സ്വദേശികൾക്ക്

പ​ക​ർ​ച്ച​വ്യാ​ധി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​തി​രി​ക്കു​ക, ഇ​ല​ക്​​ട്രോ​ണി​ക്​ റി​പ്പോ​ർ​ട്ടി​ങ്​ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നം, അ​ടി​യ​ന്ത​ര കേ​സു​ക​ളി​ൽ മ​രു​ന്നു​ക​ളും മ​റ്റു​ സ​ഹാ​യ​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​തി​രി​ക്കു​ക, പ​ക​ർ​ച്ച​വ്യാ​ധി ത​ട​യു​ന്ന​തി​ൽ വീ​ഴ്ച, മെ​ഡി​ക്ക​ൽ റെ​ക്കോ​ഡു​ക​ൾ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​തി​രി​ക്കു​ക, ഹോം ​കെ​യ​ർ സ​ർ​വീസ്​ രം​ഗ​ത്തെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തി​രി​ക്കു​ക, രോ​ഗി​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ​യു​ള്ള ചി​കി​ത്സ, ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും രോ​ഗി​യോ​ട്​ വ്യ​ക്ത​മാ​ക്കാ​തി​രി​ക്കു​ക, ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ ലൈ​സ​ൻ​സു​ള്ള പ്ര​ഫ​ഷ​നു​ക​ളെ നി​യ​മി​ക്കു​ന്ന​തി​ൽ വീ​ഴ്ച എന്നീ നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ​ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios