ഞായറാഴ്ച ( ജൂലൈ 11)  ദുൽഹജ്ജ് 1442 ആരംഭിക്കുന്നതിനാല്‍ ദുൽഹജ്ജ്  10 ചൊവ്വാഴ്ച  1442 (ജൂലൈ 20, 2021 )പരിശുദ്ധ ഈദ് അല്‍ അഹ്ദയുമായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

മസ്‌കറ്റ്: ഒമാനില്‍ നാളെ (ഞായറാഴ്ച)ദുൽഹജ്ജ് ആരംഭിക്കുമെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 'ദുല്‍ ഖഅദ്' 29ന് വൈകിട്ട് രാജ്യത്ത് മാസപ്പിറവി കണ്ടത് മൂലമാണ് ദുൽഹജ്ജ് ഒന്ന് ഞായറാഴ്ച ആകുമെന്ന് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച ( ജൂലൈ 11) ദുൽഹജ്ജ് 1442 ആരംഭിക്കുന്നതിനാല്‍ ദുൽഹജ്ജ് 10 ചൊവ്വാഴ്ച 1442 (ജൂലൈ 20, 2021 )പരിശുദ്ധ ഈദ് അല്‍ അഹ്ദയുമായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona