Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ ഡ്രൈവിങ് ലൈസൻസ് ഇനി ഡിജിറ്റൽ രൂപത്തില്‍ സൂക്ഷിക്കാം

ഡ്രൈവിങ് ലൈസൻസ് ആവശ്യമുള്ള നടപടിക്രമങ്ങൾക്കെല്ലാം സുരക്ഷാ വകുപ്പുകൾക്കു മുന്നിൽ ഡിജിറ്റൽ കോപ്പി പ്രദർശിപ്പിച്ചാൽ മതി. 

Digital driving license service launched in Saudi Arabia
Author
Riyadh Saudi Arabia, First Published Apr 17, 2021, 7:31 PM IST

റിയാദ്: സൗദി അറേബ്യയിൽ ഡ്രൈവിങ് ലൈസൻസ് ഇനി ഡിജിറ്റൽ രൂപത്തിലും. ലൈസൻസിന്റെ ഡിജിറ്റൽ കോപ്പി സൗദി ട്രാഫിക് ഡയറക്ടറേറ്റ് പുറത്തിറക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സർവിസ് പ്ലാറ്റ്ഫോമായ 'അബ്ശിർ ഇൻഡിവിജ്വൽസ്', ഐ.ടി അതോറിറ്റിയുടെ ’തവക്കൽനാ’ മൊബൈൽ ആപ്പ് എന്നിവ വഴിയാണ് ലൈസൻസിന്റെ ഡിജിറ്റൽ കോപ്പി ലഭിക്കുക. 

നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ചാണ് ഡ്രൈവിങ് ലൈസൻസിന്റെ ഡിജിറ്റൽ കോപ്പി വികസിപ്പിച്ചതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഡ്രൈവിങ് ലൈസൻസ് ആവശ്യമുള്ള നടപടിക്രമങ്ങൾക്കെല്ലാം സുരക്ഷാ വകുപ്പുകൾക്കു മുന്നിൽ ഡിജിറ്റൽ കോപ്പി പ്രദർശിപ്പിച്ചാൽ മതി. ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് കോപ്പിയിൽ ക്യു.ആർ കോഡ് അടങ്ങിയിട്ടുണ്ട്. ഡിജിറ്റൽ ലൈസൻസ് കോപ്പി സ്മാർട്ട് ഉപകരണങ്ങളിൽ സൂക്ഷിക്കാനും ഇന്റർനെറ്റിന്റെ ആവശ്യമില്ലാതെ ഏതു സമയത്തും ഉപയോഗിക്കാനും സാധിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios