രാജ്യമാകെ ഇന്ന് 79,200 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,33,516 ആയി. ഇതിൽ 5,14,982 പേർ രോഗമുക്തരായി. 

റിയാദ്: സൗദി അറേബ്യയിൽ പുതിയ കൊവിഡ് ബാധിതരുടെയും രോഗമുക്തി നേടുന്നവരുടെയും പ്രതിദിന കണക്കിൽ കാര്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 731 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 620 പേരാണ് രോഗമുക്തി നേടിയതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യവ്യാപകമായി 14 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 

Add Asianetnews as a Preferred SourcegooglePreferred

രാജ്യമാകെ ഇന്ന് 79,200 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,33,516 ആയി. ഇതിൽ 5,14,982 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,333 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 10,200 ആയി കുറഞ്ഞു. ഇതിൽ 1,405 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനമായും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 151, കിഴക്കൻ പ്രവിശ്യ 132, റിയാദ് 129, ജീസാൻ 67, അസീർ 60, അൽഖസീം 49, മദീന 39, നജ്റാൻ 35, ഹായിൽ 32, തബൂക്ക് 16, അൽബാഹ 7, വടക്കൻ അതിർത്തി മേഖല 7, അൽജൗഫ് 7. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 29,604,201 ഡോസായി.