നിലവില്‍ രാജ്യത്തെ ജയിലുകളില്‍ കൊവിഡ് കേസുകള്‍ അധികം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജയില്‍വകുപ്പ് അധികൃതര്‍ നടത്തിവരുന്ന കഠിനാധ്വാനവും ജാഗ്രതയുമാണ് രോഗവ്യാപനം ഫലപ്രദമായ രീതിയില്‍ തടയാന്‍ സഹായകമായതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ശൈഖ് ഫഹദ് ബിന്‍ മുഹമ്മദ് അല്‍റുശൂദ് പറഞ്ഞു.

റിയാദ്: സൗദി അറേബ്യയിലെ മുഴുവന്‍ ജയിലുകളിലും നാടുകടത്തല്‍ (തര്‍ഹീല്‍) കേന്ദ്രങ്ങളിലും കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായി അറ്റോര്‍ണി ജനറല്‍ ശൈഖ് സഊദ് ബിന്‍ അബ്ദുല്ല അല്‍മുഅ്ജബ് പറഞ്ഞു. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട വകുപ്പുകള്‍ സൗദിയിലെ ജയിലുകളിലും നാടുകടത്തല്‍ കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തണമെന്നും നിര്‍ദേശം നല്‍കി.

നിലവില്‍ രാജ്യത്തെ ജയിലുകളില്‍ കൊവിഡ് കേസുകള്‍ അധികം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജയില്‍വകുപ്പ് അധികൃതര്‍ നടത്തിവരുന്ന കഠിനാധ്വാനവും ജാഗ്രതയുമാണ് രോഗവ്യാപനം ഫലപ്രദമായ രീതിയില്‍ തടയാന്‍ സഹായകമായതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ശൈഖ് ഫഹദ് ബിന്‍ മുഹമ്മദ് അല്‍റുശൂദ് പറഞ്ഞു. ജയില്‍വകുപ്പ്, തര്‍ഹീല്‍ മേധാവികളുമായി പരിശോധകസംഘം തുടര്‍ച്ചയായി ഏകോപനം നടത്തിവരികയാണ്.