Asianet News MalayalamAsianet News Malayalam

പത്​മരാജൻ സ്​മാരക പ്രവാസ മുദ്ര പുരസ്​കാരം സംവിധായകൻ സലീം അഹമ്മദിന്​

സൗദി മലയാളി സമാജം ദമ്മാം ഘടകം ഏർപ്പെടുത്തിയ പ്രഥമ പ്രവാസ മുദ്ര പുരസ്​കാരം സംവിധായകൻ സലീം അഹമ്മദിന്​. മനുഷ്യ​െൻറ വൈവിധ്യ ജീവിതാവസ്​ഥകളെ മലയാള സാഹിത്യത്തിലേക്കും അഭ്രപാളികളിലേക്കും സന്നിവേശിപ്പിച്ച സാഹിത്യകാരനും സംവിധായകനുമായിരുന്ന പി. പത്​മരാജ​െൻറ പേരിൽ ചലച്ചിത്ര പ്രതിഭകൾക്ക് ഏർപ്പെടുത്തിയ പുരസ്​കാരമാണിതെന്ന്​ വാർത്താക്കുറിപ്പിൽ പറഞ്ഞു​​. 50,000 രൂപയും ഫലകവും പ്രശസ്​തി പത്രവും അടങ്ങുന്നതാണ്​ പുരസ്​കാരം​.

director salim ahammed gets padmarajan pravasa mudra award
Author
Dammam Saudi Arabia, First Published Feb 3, 2020, 4:54 PM IST

റിയാദ്​: സൗദി മലയാളി സമാജം ദമ്മാം ഘടകം ഏർപ്പെടുത്തിയ പ്രഥമ പ്രവാസ മുദ്ര പുരസ്​കാരം സംവിധായകൻ സലീം അഹമ്മദിന്​. മനുഷ്യന്റെ വൈവിധ്യ ജീവിതാവസ്​ഥകളെ മലയാള സാഹിത്യത്തിലേക്കും അഭ്രപാളികളിലേക്കും സന്നിവേശിപ്പിച്ച സാഹിത്യകാരനും സംവിധായകനുമായിരുന്ന പി. പത്​മരാജന്റെ പേരിൽ ചലച്ചിത്ര പ്രതിഭകൾക്ക് ഏർപ്പെടുത്തിയ പുരസ്​കാരമാണിതെന്ന്​ വാർത്താക്കുറിപ്പിൽ പറഞ്ഞു​​.

50,000 രൂപയും ഫലകവും പ്രശസ്​തി പത്രവും അടങ്ങുന്നതാണ്​ പുരസ്​കാരം​. സിനിമാ പ്രവർത്തകരായ വിനീഷ്​ മില്ലേനിയം, നിസാർ റൂമി, അനിൽ മുഹമ്മദ്​ എന്നിവരടങ്ങുന്ന ജൂറിയാണ്​ സലീം അഹമ്മദിനെ തെരഞ്ഞെടുത്ത്​. ഫെബ്രുവരി 14ന്​ ദമ്മാമിൽ നടക്കുന്ന ചടങ്ങിൽ അവാർഡ്​ സമ്മാനിക്കും. മലയാള സിനിമയിൽ വേറിട്ട വഴി തുറന്ന സലീം അഹമ്മദ്​ പ്രവാസ ജീവിതത്തി​െൻറ അനുഭവ ശേഷിപ്പുകളെ മലയാളികൾക്ക്​ പരിചയപ്പെടുത്തിയ സംവിധായകൻ കൂടിയാണ്​.

സിനിമയും സാഹിത്യവുമായി ബന്ധപ്പെട്ട മേഖലകളിൽ വ്യക്​തിമുദ്ര പതിപ്പിച്ചവർക്കാണ്​ സൗദി മലയാളി സമാജം അവാർഡുകൾ നൽകുന്നത്​. കഴിഞ്ഞ വർഷം മാനവ നന്മ പ്രചരിപ്പിക്കുന്ന രചനകളെ മുൻനിർത്തി കെ.പി. ​രാമനുണ്ണിക്ക്​ സദ്​ഭാവന അവാർഡ്​ സമ്മാനിച്ചിരുന്നു. അവാർഡ്​ സമ്മാനിക്കുന്നതിനൊപ്പം ഇവരെ ഗൾഫിലെത്തിക്കുകയും പ്രവാസികളുമായി സംവദിക്കാൻ ഇടമൊരുക്കുകയും ചെയ്യാറുണ്ടെന്നും സമാജം ഭാരവാഹികൾ വാർത്താക്കുറിപ്പിൽ പറഞ്ഞു.

പുരസ്​കാരം ഏറ്റുവാങ്ങാൻ സൗദിയിലെത്തുന്ന സലീം അഹമ്മദ്​ സമാജം സംഘടിപ്പിക്കുന്ന ‘കഥ, തിരക്കഥ, സംവിധാനം’ എന്ന ശീർഷകത്തിലെ ഏകദിന ക്യാമ്പിൽ പ്രവാസ സാഹിത്യ പ്രവർത്തകരുമായി സംവദിക്കും. 

Follow Us:
Download App:
  • android
  • ios