Asianet News MalayalamAsianet News Malayalam

ഏറ്റവും നീളമേറിയ ഇംഗ്ലീഷ് വാക്ക് സാത്വികിന് 'നിസ്സാരം'; ആദരിച്ച് ഡിസ്പാക്ക്

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേരിലുള്ള 'കലാം ഫൗണ്ടേഷ'െന്റ പുരസ്‌കാരം ലഭിച്ച സാത്വികിന്റെ വീട്ടിലെത്തിയാണ് ഡിസ്പാക്കിന്റെ ആദരവും അഭിനന്ദനവും കൈമാറിയത്.

DISPAK honoured keralite boy who   pronounce longest English word
Author
Dammam Saudi Arabia, First Published Sep 4, 2021, 11:32 AM IST

ദമാം: ലോകത്ത് ഉപയോഗത്തിലുള്ള ഏറ്റവും നീളമുള്ള ഇംഗ്ലീഷ് വാക്ക് അനായാസം ഉച്ചരിച്ച് ശ്രദ്ദേയനായ ദമ്മാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി സാത്വിക് ചരണിനേയും മാതാപിതാക്കളേയും മലയാളി സ്‌കൂള്‍ രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക്ക് ആദരിച്ചു. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേരിലുള്ള 'കലാം ഫൗണ്ടേഷ'െന്റ പുരസ്‌കാരം ലഭിച്ച സാത്വികിന്റെ വീട്ടിലെത്തിയാണ് ഡിസ്പാക്കിന്റെ ആദരവും അഭിനന്ദനവും കൈമാറിയത്.

പ്രസിഡന്റ് ഷഫീക് സി.കെ ഡിസ്പ്പാക്കിന്റെ മെമെന്റോയും വൈസ്. പ്രസിഡന്റ് താജു അയ്യാരില്‍ ഉപഹാരവും സമ്മാനിച്ചു. ട്രഷറര്‍ ഷമീം കാട്ടാക്കട, വൈസ്. പ്രസിഡന്റ് മുജീബ് കളത്തില്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മലയാളി സമൂഹത്തിന്റെ അഭിമാനമായി സാത്വിക് ചരണ്‍ മാറിയെന്നും കൂട്ടികളുടെ കഴിവുകള്‍ കണ്ടെത്തി അവരെ പ്രോല്‍സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള വ്യത്യസ്ഥ പരിപാടികള്‍ വരും കാലങ്ങളില്‍ ഡിസ്പാക്ക് ആവിശ്ക്കരിക്കുമെന്ന് പ്രസിഡന്റ് ഷഫീക് സി.കെ പറഞ്ഞു. സൗദിയില്‍ സിവില്‍ എന്‍ജിനീയറായ തൃശൂര്‍ ചാലക്കുടി സ്വദേശി സജീഷ് ചന്ദ്രശേഖരേന്റയും തിരുവന്തപുരം സ്വദേശിനി ശ്രീവിദ്യാ വിജയേന്റയും രണ്ടാമത്തെ മകനാണ് സാത്വിക് ചരണ്‍.

പടം : സാത്വിക് ചരണിന് ഡിസ്പാക്കിന്റെ ആദരവ് പ്രസിഡന്റ് ഷഫീക് സി.കെ. സമ്മാനിക്കുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios