ലേസര്‍ ഷോ, ദുബൈ ഫൗണ്ടെയ്ന്‍ ഷോ എന്നിവ ഉള്‍പ്പെടെ വര്‍ണാഭമായ ആഘോഷമാണ് ദുബൈയില്‍ നടന്നത്. ബ്ലൂ വാട്ടേഴ്‌സ്, ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാള്‍, ഗ്ലോബല്‍ വില്ലേജ് എന്നിവിടങ്ങളില്‍ കരിമരുന്ന് പ്രയോഗവും നടത്തിയിരുന്നു.

ദുബൈ: ദീപങ്ങളുടെ ഉത്സവമായ ദീപാവലി(Diwali) ഗംഭീരമായി ആഘോഷിച്ച് യുഎഇയിലെ(UAE) ഇന്ത്യക്കാര്‍. ദുബൈയുടെ വിവിധ മേഖലകളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ബുര്‍ജ് ഖലീഫയില്‍ ദീപാവലി ആശംസകള്‍ തെളിഞ്ഞു. എക്‌സ്‌പോ 2020 വേദി, ഗ്ലോബല്‍ വില്ലേജ്, പാര്‍ക്കുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക പരിപാടികള്‍ അരങ്ങേറി.

ലേസര്‍ ഷോ, ദുബൈ ഫൗണ്ടെയ്ന്‍ ഷോ എന്നിവ ഉള്‍പ്പെടെ വര്‍ണാഭമായ ആഘോഷമാണ് ദുബൈയില്‍ നടന്നത്. ബ്ലൂ വാട്ടേഴ്‌സ്, ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാള്‍, ഗ്ലോബല്‍ വില്ലേജ് എന്നിവിടങ്ങളില്‍ കരിമരുന്ന് പ്രയോഗവും നടത്തിയിരുന്നു. നവംബര്‍ നാല് മുതല്‍ ആറ് വരെ എക്‌സ്‌പോ വേദിയില്‍ സ്‌പെഷ്യല്‍ ദിവാലി ഷോ ക്രമീകരിച്ചിട്ടുണ്ട്. നിരവധി കലാപ്രകടനങ്ങളും സംഗീത പരിപാടികളും ദീപാവലി ആഘോഷങ്ങള്‍ക്ക് മിഴിവേകാന്‍ ഒരുക്കിയിരുന്നു. എക്സ്പോയിലെ ഇന്ത്യന്‍ പവലിയനില്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് സംഘടിപ്പിച്ചത്.

Scroll to load tweet…

ദീപാവലി ആശംസകള്‍ നേര്‍ന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്

അബുദാബി: ദീപാവലി ആശംസകള്‍ നേര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വെള്ളിയാഴ്‍ച വൈകുന്നേരം ട്വിറ്ററിലൂടെയാണ് അദ്ദേഹം ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസകള്‍ അറിയിച്ചത്. എല്ലാവര്‍ക്കും ആരോഗ്യകരവും സമ്പന്നവുമായി ഒരു വര്‍ഷമുണ്ടാകട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്‍ത ആശംസയില്‍ പറയുന്നു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനും നേരത്തെ ദീപാവലി ആശംസകള്‍ നേര്‍ന്നിരുന്നു.