Asianet News MalayalamAsianet News Malayalam

കു​ടും​ബ ഫോ​​ട്ടോ​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെച്ച് തട്ടിപ്പിന് ഇരയാവരുത്; പൊലീസിന്‍റെ മു​ന്ന​റിയിപ്പ്

പ​ല സം​ഭ​വ​ങ്ങ​ളി​ലും ത​ട്ടി​പ്പു​കാ​ർ ഫോട്ടോ​ക​ൾ, വീ​ഡി​യോ​ക​ൾ, സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ ചോ​ർ​ത്തി അ​വ ഉ​പ​യോ​ഗി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി പണം തട്ടിയെടുക്കുകയായിരുന്നു

Do not share family photos on social media warn Abudabi police
Author
Abu Dhabi - United Arab Emirates, First Published Nov 26, 2018, 10:54 AM IST

അ​ബു​ദാബി: കുടുംബ ഫോട്ടകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി അബുദാബി പൊലീസ്.  സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റ്​ ചെ​യ്യു​ന്ന കു​ടും​ബ ഫോട്ടോ​ക​ളും വീ​ഡി​യോ​ക​ളും ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെട്ടേ​ക്കാം, ഇ​തു​വ​ഴി വ്യക്തിയുടെ സു​ര​ക്ഷ​ക്ക്​ ഭീ​ഷ​ണി​യു​ണ്ടാ​കു​മെ​ന്നും അ​ബൂുദ​ബി പൊ​ലീ​സ് മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വഴി   കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലൂ​ടെ പ​ണം അ​പ​ഹ​രി​ച്ച നി​ര​വ​ധി കേ​സു​ക​ൾ അ​ബു​ദ​ബി പൊ​ലീ​സി​ന്‍റെ സൈ​ബ​ർ കു​റ്റ​കൃ​ത്യ നി​യ​ന്ത്ര​ണ വ​കു​പ്പി​ലെ​ത്തി​യി​ട്ടു​ണ്ട്. പ​ല സം​ഭ​വ​ങ്ങ​ളി​ലും ത​ട്ടി​പ്പു​കാ​ർ ഫോട്ടോ​ക​ൾ, വീ​ഡി​യോ​ക​ൾ, സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ ചോ​ർ​ത്തി അ​വ ഉ​പ​യോ​ഗി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി പണം തട്ടിയെടുക്കുകയായിരുന്നു. ഇതോടെയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ ബോധവത്കരണത്തിന് ക്യാംപയിന്‍ നടത്തുമെന്നും അബുദാബി പൊലീസ് വ്യക്തമാക്കി.

Do not share family photos on social media warn Abudabi police

ലോകത്തിന്‍റെ ഏത് കോണിലിരുന്നു ഇത്തരം തട്ടിപ്പുകള്‍ നടത്താം. ഇന്‍റെര്‍നെറ്റ് വഴി നടക്കുന്ന കുറ്റകൃത്യങ്ങളിലെ പ്രതികളെ കണ്ടെത്തുന്നത് ശ്രമകരമാണണ്. അതുകൊണ്ട് അവരുടെ കെമിയിലകപ്പെടാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന് െപാലീസ് വ്യക്തമാക്കി.  ഡാ​റ്റ അ​പ്​​ഡേ​റ്റ്​ ചെ​യ്യാ​ൻ പ​റ​ഞ്ഞ്​ വ്യാ​ജ ലി​ങ്കു​ക​ൾ അ​യ​ച്ച്​ ന​ട​ത്തു​ന്ന ത​ട്ടി​പ്പി​ൽ ​സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലെ തു​ട​ക്ക​ക്കാ​ർ മു​ത​ൽ വി​ദ​ഗ്​​ധ​ർ വ​രെ കു​ടു​ങ്ങു​ന്നു​ണ്ടെ​ന്ന്​ കു​റ്റാ​ന്വേ​ഷ​ണ ഡ​യ​റ​ക്​​ട​ർ കേ​ണ​ൽ ഒം​റാ​ൻ അ​ഹ്​​മ​ദ്​ ആ​ൽ മ​സ്​​റൂ​ഇ പ​റ​ഞ്ഞു. 

ത​ട്ടി​പ്പു​കാ​രു​ടെ കൈ​ക​ളി​ൽ വീ​ഴാ​തി​രി​ക്കാ​ൻ വ്യ​ക്​​തി​പ​ര​മാ​യ​തും കു​ടും​ബ​പ​ര​മാ​യ​തു​മാ​യ വീ​ഡി​യോ​ക​ളും ഫേ​േ​​ട്ടാ​ക​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റ്​ ചെ​യ്യു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണം. സം​ശ​യ​ക​ര​മാ​യ ലി​ങ്കു​ക​ൾ തു​റ​ക്ക​രു​​ത്. ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്നും ഒം​റാ​ൻ അ​ഹ്​​മ​ദ്​ ആ​ൽ മ​സ്​​റൂ​ഇ കൂ​ട്ടി​ച്ചേ​ർ​ത്തു.

Follow Us:
Download App:
  • android
  • ios