ബീച്ചിൽ എണ്ണ ചോർച്ചയുണ്ടായതിനെ തുടർന്നാണ് നീന്തൽ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചത്
ഖോർഫക്കാൻ: ഖോർഫക്കാൻ ബീച്ചിലെ നീന്തൽ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി ഖോർഫക്കാൻ മുനിസിപ്പാലിറ്റി അറിയിച്ചു. ബീച്ചിൽ എണ്ണ ചോർച്ചയുണ്ടായതിനെ തുടർന്നാണിത്. സന്ദർശകർക്കായുള്ള സുരക്ഷാ മുൻകരുതലുകളെ തുടർന്ന് അൽ സുബാറ ബീച്ചിൽ നീന്താനിറങ്ങുന്നത് താൽക്കാലികമായി നിർത്തിവെച്ചതായി മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു. എണ്ണ ചോർച്ചയുണ്ടായ കൃത്യമായ സ്ഥലമോ കാരണമോ വ്യക്തമല്ല. 2020ൽ ഷാർജയിലെ ഖോർഫക്കാനിലെ രണ്ട് ബീച്ചുകളിൽ ഉണ്ടായ എണ്ണ ചോർച്ച നിയന്ത്രണവിധേയമാക്കിയിരുന്നു.