അടുത്തകാലത്തായി ഓണ്‍ലൈന്‍ ഗെയിമുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ട്. യുവാക്കളുടെ ഇടയില്‍ വലിയ പ്രചാരമുള്ളവയാണ് പല ഗെയിമുകളും. 

ദുബായ്: ഇന്റര്‍നെറ്റില്‍ സൗജന്യമായി ലഭിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നവര്‍ക്ക് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരം ഗെയിമുകള്‍ വലിയ അപകടമുണ്ടാക്കുമെന്ന് വിവരിക്കുന്ന വീഡിയോ ക്ലിപ്പ് ട്വിറ്ററിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഫോണുകളില്‍ നിന്ന് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചാണ് ഇത്തരം ഗെയിമുകള്‍ ലാഭമുണ്ടാക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ വേറെ ആര്‍ക്കെങ്കിലും കൈമാറുകയോ ചെയ്യും. ഉപയോക്താവിന്റെ സ്വകാര്യതയെ ഹനിക്കുന്നവയാണ് മിക്ക ഗെയിമുകളുമെന്നും മുന്നറിയിപ്പിലുണ്ട്.

അടുത്തകാലത്തായി ഓണ്‍ലൈന്‍ ഗെയിമുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ട്. യുവാക്കളുടെ ഇടയില്‍ വലിയ പ്രചാരമുള്ളവയാണ് പല ഗെയിമുകളും. ഇത് ഉപയോഗപ്പെടുത്തി ഹാക്കര്‍മാര്‍ക്കും ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കും ഇവ വഴി എളുപ്പമാക്കി കൊടുക്കുകയാണ്. ഇക്കാര്യത്തില്‍ സ്വയം അവബോധമുണ്ടാക്കുന്നതിനൊപ്പം കുടുംബത്തിലുള്ള മറ്റുള്ളവരെയും ബോധവത്കരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വീഡിയോ കാണാം

Scroll to load tweet…