Asianet News MalayalamAsianet News Malayalam

ഖത്തറില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് പുറപ്പെടേണ്ട വിമാനം ഒരു ദിവസം കഴിഞ്ഞും വൈകുന്നു

ഇന്നലെ ഉച്ചയ്ക്ക് 2.40ന് ദോഹയില്‍ നിന്ന് പുറപ്പെടേണ്ട വിമാനത്തില്‍ യാത്രക്കാരെല്ലാം കയറിയ ശേഷം 3.15ഓടെയാണ് സാങ്കേതിക തകരാറുണ്ടെന്ന് അറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി. ഏറെ നേരം കഴിഞ്ഞും വിമാനം എപ്പോള്‍ പുറപ്പെടുമെന്നോ പകരം സംവിധാനങ്ങളെക്കുറിച്ചോ ഒരു വിവരവും നല്‍കിയില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. 

doha kozhikode service of air india express delayed more than 24 hours
Author
Doha, First Published Apr 1, 2019, 4:25 PM IST

ദോഹ: ഖത്തറില്‍ നിന്ന് കോഴിക്കോടേക്ക് ഇന്നലെ ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനം ഇതുവരെ പുറപ്പെട്ടില്ലെന്ന് യാത്രക്കാര്‍. എന്നാല്‍ സാങ്കേതിക തകരാറുകളാണ് കാരണമെന്നും ഇന്ന് രാത്രി എട്ട് മണിയോടെ വിമാനം പുറപ്പെടുമെന്നുമാണ് എയര്‍ ഇന്ത്യ എക്സ്‍പ്രസിന്റെ വിശദീകരണം.

ഇന്നലെ ഉച്ചയ്ക്ക് 2.40ന് ദോഹയില്‍ നിന്ന് പുറപ്പെടേണ്ട വിമാനത്തില്‍ യാത്രക്കാരെല്ലാം കയറിയ ശേഷം 3.15ഓടെയാണ് സാങ്കേതിക തകരാറുണ്ടെന്ന് അറിയിപ്പ് നല്‍കിയത്. തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി. ഏറെ നേരം കഴിഞ്ഞും വിമാനം എപ്പോള്‍ പുറപ്പെടുമെന്നോ പകരം സംവിധാനങ്ങളെക്കുറിച്ചോ ഒരു വിവരവും നല്‍കിയില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. ഒടുവില്‍ ബഹളം വെച്ചതോടെയാണ് അധികൃതര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. വിസ കാലാവധാ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നവരും യാത്രക്കാരിലുണ്ടായിരുന്നു. ഏറെ നേരത്തെ അനിശ്ചിതത്വത്തിനൊടുവില്‍ രാത്രി ഒന്‍പത് മണിയോടെയാണ് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയത്. എന്നാല്‍ സാങ്കേതിക തകരാറുകള്‍ കാരണമാണ് വിമാനം യാത്ര റദ്ദാക്കിയതെന്നും ഇന്ന് രാത്രി എട്ട് മണിക്ക് പുറപ്പെടുമെന്നുമാണ്  എയര്‍ ഇന്ത്യ എക്സ്‍പ്രസിന്റെ വിശദീകരണം. യാത്രക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

Follow Us:
Download App:
  • android
  • ios