മസ്കത്ത്:ഡോക്ടർ ഒമർ  അൽ സവാവി അന്തരിച്ചു. ഒമാനിലെ വ്യവസായ പ്രമുഖനും, 1974 മുതൽ  ഒമാന്റെ മുൻ ഭരണാധികാരി  സുൽത്താൻ ഖബൂസ് ബിൻ തൈമൂർ അൽ സൈദിന്റെ  വിദേശ നയ കാര്യങ്ങളിലെ വ്യക്തിഗത ഉപദേഷ്ടാവുമായിരുന്നു.  

വാർധക്യ  സഹജമായ അസുഖം മൂലമായിരുന്നു  അന്ത്യം. ഓംസെറ്റ്  എന്ന  പ്രമുഖ വ്യാപാര  ശൃഖലയുടെ  സ്ഥാപകനും  കൂടിയായിരുന്ന    അദ്ദേഹത്തിന്  90  വയസുണ്ടായിരുന്നു. ധാരാളം മലയാളികൾ ഇപ്പോഴും ജോലി  ചെയ്തു വരുന്ന  ഒമാനിലെ വ്യാപാര സ്ഥാപനമാണ്  ഓംസെറ്റ്.