Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ ആശ്വാസം; കൊവിഡ് വ്യാപനം കുത്തനെ കുറഞ്ഞു, ചികിത്സയിലുള്ളത് 2,359 പേര്‍ മാത്രം

രാജ്യത്ത് ഇന്ന് 55,495 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. 5,46,681 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

drastic decrease in covid virus spread reported in saudi arabia
Author
Riyadh Saudi Arabia, First Published Sep 21, 2021, 8:53 PM IST

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം കുത്തനെ കുറഞ്ഞു. പുതിയ കേസുകളുടെ പ്രതിദിന എണ്ണം ഇന്ന് വെറും 63 ആണ്. ചികിത്സയിലുള്ളവരിൽ 48 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചുപേരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 

രാജ്യത്ത് ഇന്ന് 55,495 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. 5,46,681 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,650 പേർ രോഗമുക്തരായി. 8,671 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. 2,359 പേർ രോഗബാധിതരായി ചികിത്സയിലുണ്ട്. 317 പേർ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനം. 1.6 ശതമാനമാണ് മരണനിരക്ക്. 

രാജ്യത്തെ വിവിധ മേഖലകളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം: മക്ക 19, റിയാദ് 15, കിഴക്കൻ പ്രവിശ്യ 6, മദീന 6, അൽഖസീം 6, ജീസാൻ 4, അസീർ 3, നജ്റാൻ 2, ഹായിൽ 2, തബൂക്ക് 2, അൽജൗഫ് 2, അൽബാഹ 1, വടക്കൻ അതിർത്തി മേഖല 1. രാജ്യത്ത് ഇതുവരെ കോവിഡ് വാക്സിനേഷൻ 41,033,322 ഡോസ് കവിഞ്ഞു. 

Follow Us:
Download App:
  • android
  • ios