റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ വാഹനം ഇടിച്ചാണ് യുവതി മരിച്ചത്.
ഷാര്‍ജ: ഷാര്‍ജയില്‍ 27കാരി വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ വാഹനം യുവതിയെ ഇടിക്കുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.
അപകടത്തിന് കാരണമായ വാഹനം ഓടിച്ച സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ 27കാരി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. അല്‍ ഗര്‍ബ് പൊലീസ് സ്റ്റേഷനാണ് സംഭവം അന്വേഷിക്കുന്നത്.
