അപകടത്തെക്കുറിച്ച് പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചയുടന്‍ തന്നെ ട്രാഫിക് പട്രോള്‍, ആംബുലന്‍സ്, പാരമെഡിക്കല്‍, അഗ്നിശമനസേനാ സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചുവെന്ന് റാസല്‍ഖൈമ പൊലീസ് അറിയിച്ചു.

റാസല്‍ഖൈമ: യുഎഇയില്‍ മൂന്ന് ഹെവി ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു. ബുധനാഴ്ച രാത്രി എമിറേറ്റ്സ് റോഡില്‍ എക്സിറ്റ് 93ന് സമീപത്തായിരുന്നു അപകടം. മൂന്ന് വാഹനങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒരു ഹെവി ട്രക്കും ട്രെയിലറും കത്തിനശിച്ചു. വാഹനം ഓടിച്ചിരുന്ന 25കാരനായ ഇന്ത്യക്കാരനാണ് തീപിടുത്തത്തില്‍ വെന്തുമരിച്ചത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അപകടത്തെക്കുറിച്ച് പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചയുടന്‍ തന്നെ ട്രാഫിക് പട്രോള്‍, ആംബുലന്‍സ്, പാരമെഡിക്കല്‍, അഗ്നിശമനസേനാ സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചുവെന്ന് റാസല്‍ഖൈമ പൊലീസ് അറിയിച്ചു. അശ്രദ്ധമായ ഡ്രൈവിങും വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതുമാണ് അപകട കാരണമായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

Scroll to load tweet…