Asianet News MalayalamAsianet News Malayalam

യുഎഇയില്‍ 260 കി.മി വേഗതയില്‍ കുതിച്ചുപാഞ്ഞ യുവാവിനെ പിടികൂടിയെന്ന് പൊലീസ്

നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ചില ഡ്രൈവര്‍മാര്‍, പ്രത്യേകിച്ചും യുവാക്കള്‍ അവ ചെവിക്കൊള്ളുന്നില്ലെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. റാസല്‍ഖൈമയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗുരുതരമായ വാഹനാപകടങ്ങളില്‍ 85 ശതമാനത്തിലധികവും അമിത വേഗത കാരണമായിരുന്നെന്നാണ് കണ്ടെത്തിയത്. 

Driver caught speeding 264kmph UAE road
Author
Ras Al-Khaimah - Ras al Khaimah - United Arab Emirates, First Published Mar 31, 2019, 1:06 PM IST

റാസല്‍ഖൈമ: അശ്രദ്ധമായും അമിത വേഗത്തിലും വാഹനം ഓടിച്ച നിരവധി യുവാക്കളെ പിടികൂടിയെന്ന് റാസല്‍ഖൈമ പൊലീസ് അറിയിച്ചു. 264 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറോടിച്ചയാളും ഇക്കൂട്ടത്തിലുണ്ടായിരുന്നെന്ന് ട്രാഫിക് ആന്റ് പട്രോള്‍സ് വിഭാഗം ഡയറക്ടര്‍ കേണല്‍ അഹ്‍മദ് അല്‍ സാം അല്‍ നഖ്‍ബി പറഞ്ഞു. റാസല്‍ഖൈമ പൊലീസ് ഇതുവരെ പിടികൂടിയതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന വേഗതയാണിത്. 220 കിലോമീറ്ററിന് മുകളില്‍ വാഹനം ഓടിച്ച മറ്റ് അഞ്ച് പേരെയും പിടികൂടി.

നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ചില ഡ്രൈവര്‍മാര്‍, പ്രത്യേകിച്ചും യുവാക്കള്‍ അവ ചെവിക്കൊള്ളുന്നില്ലെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. റാസല്‍ഖൈമയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗുരുതരമായ വാഹനാപകടങ്ങളില്‍ 85 ശതമാനത്തിലധികവും അമിത വേഗത കാരണമായിരുന്നെന്നാണ് കണ്ടെത്തിയത്.  മുഹമ്മദ് ബിന്‍ സായിദ് റോഡ്, ഖലീഫ റോഡ്. അല്‍ ഗൈല്‍ റോഡ്, ശൈഖ് സായിദ് റോഡ്, റാസല്‍ഖൈമ എയര്‍പോര്‍ട്ട് റോഡ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ അമിത വേഗതയ്തക്ക് കൂടുതല്‍ പേര്‍ പിടിയിലായത്. 
 

Follow Us:
Download App:
  • android
  • ios