അല്‍ബാഹ: സൗദി അറേബ്യയിലെ അല്‍ബാഹയില്‍ ലോറി മറിഞ്ഞ് അപകടം. അല്‍ബാഹ കിങ് ഫഹദ് ചുരം റോഡിലാണ് ലോറി മറിഞ്ഞത്. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു.

ഞായറാഴ്ച രാത്രി 10.56നാണ് അപകടത്തെക്കുറിച്ച് അല്‍ബാഹ റെഡ് ക്രസന്റ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതെന്ന് അല്‍ബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് അല്‍സഹ്‌റാനി പറഞ്ഞു. ലോറി വെട്ടിപ്പൊളിച്ചാണ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്.