മനാമ: ബഹ്‌റൈനില്‍ തീപ്പിടിച്ച കാറില്‍ നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച സല്‍മാനിയയിലാണ് സംഭവം ഉണ്ടായത്. തീപ്പിടുത്തത്തില്‍ നിസ്സാര പരിക്കുകളേറ്റ ഡ്രൈവറെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്‍കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇലക്ട്രിക്കല്‍ തകരാര്‍ മൂലമാണ് കാറിന് തീപ്പിടിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.