ഒമാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ പ്രകാരമാണ് പ്രവാസികളുടെ എണ്ണം കുറഞ്ഞത് വ്യക്തമാവുന്നത്. 2020 ജൂണിലെ കണക്ക് പ്രകാരം 27,17,930 ഒമാനികളാണ് രാജ്യത്തുള്ളത്. 

മസ്‍കത്ത്: കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് ഒമാനില്‍ പ്രവാസികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2017ല്‍ ജനസംഖ്യയുടെ 45.3 ശതമാനം പ്രവാസികളായിരുന്നെങ്കില്‍ 2020 ജൂണിലെ കണക്ക് പ്രകാരം പ്രവാസികള്‍ 40.8 ശതമാനമായി കുറഞ്ഞു.

ഒമാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ പ്രകാരമാണ് പ്രവാസികളുടെ എണ്ണം കുറഞ്ഞത് വ്യക്തമാവുന്നത്. 2020 ജൂണിലെ കണക്ക് പ്രകാരം 27,17,930 ഒമാനികളാണ് രാജ്യത്തുള്ളത്. ജനസംഖ്യയുടെ 59.2 ശതമാനമാണിത്. അതേസമയം പ്രവാസികളുടെ എണ്ണമാകട്ടെ 18,72,170 ആണ്. ജനസംഖ്യയുടെ 40.8 ശതമാനമാണ് പ്രവാസികള്‍. 

2017ലെ കണക്കനുസരിച്ച് സ്വദേശികളുടെ എണ്ണം 54.7 ശതനമാനവും പ്രവാസികള്‍ 45.3 ശതമാനവുമായിരുന്നു. 25,03,976 ഒമാനികളും 20,69,642 പ്രവാസികളുമാണ് 2017ല്‍ രാജ്യത്തുണ്ടായിരുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം 1.97 ലക്ഷത്തോളും പേരുടെ കുറവാണ് പ്രവാസികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.