യൂറോപ്യന്‍ രാജ്യത്ത് നിന്നാണ് എയര്‍ കാര്‍ഗോയില്‍ ഒന്നേകാല്‍ കിലോയോളം വരുന്ന മയക്കുമരുന്ന് ചോക്ലേറ്റുകളുടെ രൂപത്തില്‍ പൊതിഞ്ഞ് എത്തിച്ചത്.

കുവൈത്ത് സിറ്റി: ചോക്ലേറ്റ് രൂപത്തില്‍ പൊതിഞ്ഞ് തപാല്‍ മെയില്‍ വഴി കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം. രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ ഡ്രഗ് കണ്‍ട്രോള്‍ അധികൃതര്‍ പിടികൂടി.

യൂറോപ്യന്‍ രാജ്യത്ത് നിന്നാണ് എയര്‍ കാര്‍ഗോയില്‍ ഒന്നേകാല്‍ കിലോയോളം വരുന്ന മയക്കുമരുന്ന് ചോക്ലേറ്റുകളുടെ രൂപത്തില്‍ പൊതിഞ്ഞ് എത്തിച്ചത്. മയക്കുമരുന്ന് ഏറ്റുവാങ്ങാനെത്തിയ ഒരാളെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. പ്രതിയെ തുടര്‍ നിയമനടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.