ഒരു ബാഗില്‍ നിന്ന് മൊബൈല്‍ ഫോണും മറ്റൊരു സ്യൂട്ട് കേസില്‍ നിന്ന് 150 ദിര്‍ഹവും മോഷ്ടിച്ചു. മൂന്നാമതൊരു ബാഗില്‍ നിന്ന് 80 ദിര്‍ഹവും ചോക്ലേറ്റുകളും ബിസ്ക്കറ്റുകളും മോഷ്ടിക്കുന്നതും ക്യാമറയില്‍ പതിഞ്ഞിരുന്നു.

ദുബായ്: എയര്‍പോര്‍ട്ടിലെ ലഗേജ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കുറ്റം ന്യായീകരിക്കാന്‍ നിരത്തിയത് വിചിത്ര ന്യായം. തനിക്ക് വിശപ്പ് സഹിക്കാന്‍ വയ്യാത്തത് കൊണ്ടാണ് മോഷണം നടത്തിയതെന്നായിരുന്നു 30 വയസുകാരനായ ഏഷ്യക്കാരന്‍ ജഡ്ജിയോട് പറഞ്ഞത്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ലഗേജ് തുറന്ന് മോഷണം നടത്തുന്നത് ക്യാമറയില്‍ കുടുങ്ങിയതോടെയാണ് ഇയാള്‍ പിടിയിലായത്. ഒരു ബാഗില്‍ നിന്ന് മൊബൈല്‍ ഫോണും മറ്റൊരു സ്യൂട്ട് കേസില്‍ നിന്ന് 150 ദിര്‍ഹവും മോഷ്ടിച്ചു. മൂന്നാമതൊരു ബാഗില്‍ നിന്ന് 80 ദിര്‍ഹവും ചോക്ലേറ്റുകളും ബിസ്ക്കറ്റുകളും മോഷ്ടിക്കുന്നതും ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയ ശേഷം പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗം വിചാരണയ്ക്കായി കോടതിയിലേക്ക് കൈമാറുകയായിരുന്നു.