ഹിജ്റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് ദുബൈയിൽ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു.
ദുബൈ: ഹിജ്റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ചുള്ള അവധി ദിവസത്തിൽ ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജൂൺ 27ന് പൊതുപാര്‍ക്കിങ് സ്ഥലങ്ങളില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കും.
മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ഒഴികെയുള്ള എല്ലാ പൊതു പാര്‍ക്കിങ് സോണുകളിലും സൗജന്യ പാര്‍ക്കിങ് ആയിരിക്കും. ജൂൺ 28 മുതല്‍ പാര്‍ക്കിങ് ഫീസ് പുനരാരംഭിക്കും. അവധി ദിനത്തിൽ ദുബായ് മെട്രോ രാവിലെ 5 മുതൽ അടുത്ത ദിവസം (28) പുലർച്ചെ 1 വരെ സർവീസ് നടത്തും. ദുബായ് ട്രാം 27 ന് രാവിലെ 6 മുതൽ 28ന് പുലർച്ചെ 1 വരെയും പ്രവർത്തിക്കും. പൊതു ബസുകളുടെയും മറൈൻ ട്രാൻസ്‌പോർട്ടിന്റെയും സമയക്രമം അറിയുന്നതിനായി യാത്രക്കാർക്ക് S’hail അല്ലെങ്കിൽ ആര്‍ടിഎ ആപ്പുകൾ പരിശോധിക്കാവുന്നതാണ്
