ഘട്ടം ഘട്ടമായി പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ആറ് വയസ്സുവരെയുള്ള കുട്ടികൾക്കാണ് അറബിക് ഭാഷാ പഠനം നിർബന്ധമാക്കുന്നത്.

ദുബൈ: ചെറിയ ക്ലാസുകളിലെ കുട്ടികളിൽ അറബിക് ഭാഷാ പരിജ്ഞാനം വർധിപ്പിക്കാൻ പുതിയ നയം അവതരിപ്പിച്ച് ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ). ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകളിലും നഴ്സറികളിലും ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് അറബിക് ഭാഷാ പഠനം നിർബന്ധമാക്കുന്നതാണ് പുതിയ നയം.

ഈ വര്‍ഷം സെപ്തംബര്‍ മുതല്‍ ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കും. ആ​ദ്യ ഘ​ട്ട​ത്തി​ൽ നാ​ല് മു​ത​ൽ ആ​റ് വ​രെ വ​യ​സ്സു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള അ​റ​ബി ഭാ​ഷാ പ​ഠ​നം പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. തു​ട​ർ​ന്നു​ള്ള ഘ​ട്ട​ങ്ങ​ളി​ൽ ആ​റു​വ​യ​സ്സു ​വ​രെ​യു​ള്ള മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന്​ കെഎ​ച്ച്ഡിഎ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. എമിറാത്തി സംസ്‌കാരം, ഭാഷ, പൈതൃകം എന്നിവയെക്കുറിച്ച് അഭിമാനബോധം വളർത്താൻ സഹായിക്കുന്നതിന് സ്‌കൂളുകളിലും സമൂഹത്തിലും അറബിക് ഉപയോഗം ശക്തിപ്പെടുത്താനാണ് പദ്ധതിയുടെ ലക്ഷ്യം.

Read Also - റമദാനോട് അനുബന്ധിച്ച് വില സ്ഥിരത ഉറപ്പാക്കാൻ കുവൈത്തിൽ വ്യാപക പരിശോധന

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം