ഞായറാഴ്ചകളില്‍ സൗജന്യ പാര്‍ക്കിങ് നിലവിലുള്ളതിനാല്‍ തുടര്‍ച്ചയായി രണ്ടു ദിവസമാണ് ദുബൈയിലെ താമസക്കാര്‍ക്ക് സൗജന്യ പാര്‍ക്കിങ് ലഭിക്കുക.

ദുബൈ: പുതുവത്സര ദിനമായ ജനുവരി ഒന്ന് തിങ്കളാഴ്ച ദുബൈയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. റോഡ് ഗതാഗത അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മള്‍ട്ടി ലെവല്‍ പാര്‍ക്കിങുകള്‍ ഒഴികെയുള്ള സ്ഥലങ്ങളിലാണ് സൗജന്യ പാര്‍ക്കിങ് ലഭിക്കുക.

ഞായറാഴ്ചകളില്‍ സൗജന്യ പാര്‍ക്കിങ് നിലവിലുള്ളതിനാല്‍ തുടര്‍ച്ചയായി രണ്ടു ദിവസമാണ് ദുബൈയിലെ താമസക്കാര്‍ക്ക് സൗജന്യ പാര്‍ക്കിങ് ലഭിക്കുക. അതേസമയം പുതുവത്സര ദിനത്തില്‍ യുഎഇയിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 2024 ജനുവരി ഒന്നിന് അവധി ദിനമായിരിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. വാരാന്ത്യ അവധി ദിവസങ്ങള്‍ക്ക് പിന്നാലെയാണ് യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് പുതുവത്സരം ആഘോഷിക്കാന്‍ തിങ്കളാഴ്ചയും അവധി നല്‍കുന്നത്. അതിനാല്‍ ആകെ മൂന്ന് ദിവസത്തെ അവധിയാണ് വരാനിരിക്കുന്നത്. ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് പുതുവത്സര അവധി പ്രഖ്യാപിച്ചിരുന്നു. 

Read Also -  സൗദി പൗരനെ കൊലപ്പെടുത്തിയ കർണാടക സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി

ഇത്തിഹാദ് എയര്‍വേയ്‌സിന്റെ പ്രതിദിന സര്‍വീസ് പുനരാരംഭിക്കുന്നു

അബുദാബി: ഇത്തിഹാദ് എയര്‍വേയ്‌സിന്റെ കോഴിക്കോട്, തിരുവനന്തപുരം സെക്ടറിലേക്ക് പ്രതിദിന സര്‍വീസ് ജനുവരി ഒന്ന് മുതല്‍ പുനരാരംഭിക്കുന്നു. നിലവില്‍ കൊച്ചിയിലേക്ക് മാത്രമാണ് ഇത്തിഹാദ് എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നത്.

അബുദാബിയില്‍ നിന്ന് പുലര്‍ച്ചെ 3.20ന് പുറപ്പെടുന്ന വിമാനം രാവിലെ 9ന് തിരുവനന്തപുരത്തെത്തും. തിരികെ 10.05ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.55ന് അബുദാബിയിലെത്തും. 198 സീറ്റുകളുള്ള വിമാനമാണ് സര്‍വീസ് നടത്തുന്നത്. അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം ഉച്ചയ്ക്ക് 2.20ന് പുറപ്പെട്ട് രാത്രി 7.55ന് കരിപ്പൂരിൽ എത്തും. തിരികെ രാത്രി 9.30ന് പുറപ്പെട്ട് അർധരാത്രി 12.05ന് അബുദാബിയിൽ ലാൻഡ് ചെയ്യും. പുതിയ സർവീസുകൾക്കായി ദുബായിൽ നിന്ന് ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വിമാന ടിക്കറ്റ് എടുക്കുന്ന സമയത്തു തന്നെ ബസ് സേവനവും ബുക്ക് ചെയ്യണം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...