പ്രവൃത്തി സമയം അഞ്ച് മണിക്കൂറില്‍ കൂടാത്ത തരത്തില്‍ സ്‍കൂളുകള്‍ക്ക് സമയം ക്രമീകരിക്കാനുള്ള അനുവാദമാണ് നല്‍കിയിരിക്കുന്നത്.
ദുബൈ: റമദാനില്‍ ദുബൈയിലെ സ്വകാര്യ സ്‍കൂളുകള്‍ക്ക് ബാധകമായ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. പ്രതിദിന അദ്ധ്യയന സമയം അഞ്ച് മണിക്കൂറില്‍ കൂടാന്‍ പാടില്ലെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ദുബൈയിലെ സ്വകാര്യ സ്‍കൂളുകളുടെ നിയന്ത്രണ ചുമതലയുള്ള ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോറിറ്റിയാണ് വെള്ളിയാഴ്ച ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
പ്രവൃത്തി സമയം അഞ്ച് മണിക്കൂറില്‍ കൂടാത്ത തരത്തില്‍ സ്‍കൂളുകള്‍ക്ക് സമയം ക്രമീകരിക്കാനുള്ള അനുവാദമാണ് നല്‍കിയിരിക്കുന്നത്. ചില സ്‍കൂളുകള്‍ ഇതനുസരിച്ച് തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.45 മുതല്‍ 12.45 വരെയും വെള്ളിയാഴ്ച പതിവ് സ്‍കൂള്‍ സമയവും ആയാണ് ക്രമീകരിച്ചിരിക്കുന്നത്. അതേസമയം രക്ഷിതാക്കളുമായി കൂടി ആലോചിച്ച് സമയക്രമം നിജപ്പെടുത്തുമെന്ന് ചില സ്‍കൂളുകള്‍ അറിയിച്ചിട്ടുണ്ട്.
Read also: ദുബൈയിലെ സ്വകാര്യ സ്‍കൂളുകളില്‍ അടുത്ത അദ്ധ്യയന വര്‍ഷം ആറ് ശതമാനം വരെ ഫീസ് വര്‍ദ്ധിക്കും
ഉംറ തീര്‍ത്ഥാടനത്തിന് എത്തിയ മലയാളി യുവതി സൗദി അറേബ്യയില്‍ നിര്യാതയായി
റിയാദ്: ഉംറ നിര്‍വഹിക്കാനായി സൗദി അറേബ്യയിലെത്തിയ മലയാളി യുവതി മദീനയില്‍ നിര്യാതയായി. മലപ്പുറം പള്ളിക്കല്‍ ബസാര്‍ പരുത്തിക്കോട് സ്വദേശിനി അമ്പലങ്ങാടന്‍ വീട്ടില്‍ നസീറ (36) ആണ് മരിച്ചത്. നാട്ടില്‍ നിന്ന് സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിര്‍വഹിക്കാനെത്തിയതായിരന്നു.
ഉംറയ്ക്ക് ശേഷം മദീന സന്ദര്‍ശന വേളയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവും സുഹൃത്തുക്കളും മദീനയിലെ കിങ് ഫഹദ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ ബുധനാഴ്ച വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മദീനയില്‍ തന്നെ ഖബറടക്കും. തനിമ സാംസ്‍കാരിക വേദി മദീന ഏരിയ പ്രസിഡന്റ് ജഅ്ഫര്‍ എളമ്പിലാക്കോടിന്റെ നേതൃത്വത്തില്‍ തനിമ പ്രവര്‍ത്തകര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.
Read also: മൂന്ന് ആഴ്ച മുമ്പ് മകളുടെ അടുത്തെത്തിയ മലയാളി യു.കെയില്‍ മരിച്ചു
